ജിദ്ദ: ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമ ജിദ്ദയിൽ. അല്‍ഇത്തിഹാദില്‍ ചേര്‍ന്ന അദ്ദേഹം പ്രസന്റേഷന്‍ ചടങ്ങിൽ ഇന്ന് രാത്രി 9ന് ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ പങ്കെടുക്കും.
അറുപതിനായിരത്തോളം പേര്‍ ഇതിനകം തന്നെ ടിക്കറ്റെടുത്തു. പ്രസന്റേഷന്‍ ചടങ്ങിൻറ ടിക്കറ്റ് വില ഒമ്പത് റിയാല്‍ മാത്രമാണ്.
ബുധനാഴ്ച രാത്രി ബെന്‍സീമ ജിദ്ദയിലെത്തിയിട്ടുണ്ട്. ജിദ്ദയില്‍ വിമാനമിറങ്ങിയ മുപ്പത്തഞ്ചുകാരനെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് ഇത്തിഹാദിന്റെ മഞ്ഞയും കറുപ്പും തൂവാലയണിഞ്ഞ് ക്ലബ്ബ് ആസ്ഥാനത്ത് എത്തിയിരുന്നത്. പ്രസന്റേഷന്‍ ചടങ്ങ് ആഘോഷമാക്കാൻ തന്നെയാണ് ആരാധകരുടെതീരുമാനം.
ബെന്‍സെമ 3 വർഷത്തെ കരാറിലാണ് ക്ലബ്ബിലേക്ക് വന്നത്. ഓരോ വർഷവും അഞ്ചരക്കോടി ഡോളറായിരിക്കുംപ്രതിഫലം. 450 കോടി രൂപ.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും ബെൻസെമക്കും പിന്നാലെ രണ്ട് വമ്പന്‍ താരങ്ങള്‍ കൂടി സൗദിയിലെത്തുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്.
അര്‍ജന്റീന പ്ലേമേക്കര്‍ എയിംഗല്‍ ഡി മരിയയാണ് ഒന്ന്. സൗദി ക്ലബ്ബില്‍ ചേരാനായി കഴിഞ്ഞ ദിവസം മരിയ ന ിലവിലെ ക്ലബ്ബായ യുവന്റസ് വിട്ടിട്ടുണ്ട്. ഫ്രഞ്ച് പ്ലേമേക്കര്‍ എന്‍ഗോളൊ കാണ്ടെ ചെല്‍സിയില്‍ നിന്ന് ബെന്‍സീമക്കൊപ്പം ചേരാന്‍ ഇത്തിഹാദിലെത്തുമെന്നും ഉറപ്പായിട്ടുണ്ട്.