പ്രവാസം അവസാനിപ്പിച്ച് ഇന്നലെ നാട്ടിലേക്ക് പോകാനിരുമലയാളി മക്കയിൽ നിര്യാതനായി

0
2915

മക്ക: ഇന്നലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനിരുന്ന മലയാളി മക്കയിൽ മരണപ്പെട്ടു. മേലെ പട്ടാമ്പി കോളേജിന് അടുത്ത് താമസിക്കുന്ന അബ്ദുൽ ഖാദർ മാടായി ആണ് മക്കയിൽ നിര്യാതനായത്. വർഷങ്ങളായി മക്കയിലും ജിദ്ദയിലുമായി പ്രവാസജീവിതം തുടരുകയായിരുന്നു. അൽഫനാർ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞമാസമാണ് നാട്ടിൽപോയി വന്ന് കമ്പനിയിൽ നിന്ന് പേപ്പറുകൾ ശരിയാക്കി ഇന്നലെ ബുധനാഴ്ച രാത്രി നാട്ടിലേക്ക് പോകാനിരിക്കുന്നതിനിടെയാണ് മരണം തേടിയെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മക്കയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ എഴുതിയത് വായിക്കാം👇

മനസ്സിലെ ആഗ്രഹം അള്ളാഹു.. .. സഫലീകരിച്ചു.. അബ്ദുൽഖാദറിന് ശറായ ഖബർസ്ഥാനിൽ സുഖനിദ്ര….
ഇന്നലെ മക്കയിലെ നാഷണൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട അൽഫനാർ കമ്പനിയിൽ ജോലിചെയ്തിരുന്ന മേലെ പട്ടാമ്പി കോളേജിന് അടുത്ത്താമസിക്കുന്ന അബ്ദുൽ ഖാദർ മാടായി എന്നവരുടെ മയ്യിത്ത് മക്കയിലെ ശറായ ഖബർസ്ഥാനിൽ ബ്ലോക്ക് 20 ൽ 101 മത്തെഖബറിൽ ഖബറടക്കി..

വർഷങ്ങളായി മക്കയിലും ജിദ്ദയിലുമായി പ്രവാസജീവിതം തുടരുകയായിരുന്നു… കഴിഞ്ഞമാസമാണ് അവസാനമായി നാട്ടിൽ പ്പോയി വന്നത്.. നാട്ടിൽ നിന്ന് ലീവ്കഴിഞ്ഞ് മടങ്ങുന്നസമയത്ത് വേണ്ടത്രസുഖമില്ലായിരുന്നു…എന്തായാലും മക്കയിൽപ്പോയി കമ്പനിയിൽനിന്നും എക്സിറ്റ് വാങ്ങി എത്രയുംപ്പെട്ടന്ന് തിരിച്ച് വന്ന് നാട്ടിൽ വിശ്രമികുകയും… നല്ല ചികിത്സനടത്തുകയും വേണം… തിരിച്ച് എത്തിയഉടനെതന്നെ എക്സിറ്റിൽ പോകാനുള്ള തീരുമാനം കമ്പനിയെഅറിക്കുകയും പേപ്പർവർക്കുകൾ ആരംഭികുകയും ചെയ്തു.. ദിവസവും ഒരോ കാരണങ്ങളാൾ നീണ്ടുപ്പോയി.. ഒരോ ദിവസവും കരുതും ഇന്ന് ശരിയാകും എന്ന്കരുതി മാസം പിന്നിട്ടു… ഇന്നലെ ബുധൻ എല്ലാ രേഖകളുംപ്പെട്ടന്ന് ശരിയായി.. ഉടനെ തന്നെരാത്രി 1.30 നുള്ള സൗദിഎർലെൻസിൽ കൊച്ചിയിലെക്ക് ടിക്കറ്റ് എടുത്തു.. എല്ലാം റെഡിയായി നാട്ടിലെക്ക് പോകാൻ വർഷങ്ങളായി പ്രവാസിയായ ഖാദർക്ക തന്റെ ജീവിതത്തിന്റെ പകുതിയിൽ അധികംചിലവഴിച്ച പ്രവാസലോകത്ത് നിന്ന് മടങ്ങുബോൾ ഏതൊരൂ പ്രവാസിയുടെയും രണ്ട്പെട്ടികളിൽ ഉൾകൊള്ളുന്ന ഭാരം ചുമന്ന് പോകാൻ തെയ്യാറായി നിൽക്കുന്നതിനിടെ.. അസ്വസ്തത അനുഭപ്പെട്ടപ്പോൾ സുഹൃത്തുക്കൾ ആശുപത്രിയിൽ പോയി വരാം രാത്രിയിൽ പോകേണ്ടതല്ലെ.. ക്ഷീണിച്ച് നാട്ടിലെക്ക് പോകണ്ട എന്ന് കരുതി ഡോക്ടറെ കാണിച്ച് വരാം എന്ന്കരുതി കൊണ്ട് പ്പോയി.. പക്ഷെ പ്പെട്ടന്ന് കാര്യങ്ങൾ വഷളാവുകയും.. മഗ്രിബിന് ശേഷം മരണം സംഭവികുകയും ചെയ്തു… വിവരം സുഹൃത്ത് മുഖേന അറിഞ്ഞു.. ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു.. സുഹൃത്ത് മുഖേന നാട്ടിൽ മകനെ ബന്ധപ്പെട്ടു..പേപ്പർവർക്കുകൾ ഏറ്റടുത്ത് ഇന്ന് സുബഹിനമസ്ക്കാരത്തിന് തൊട്ടുമുൻമ്പ് വിശുദ്ധ ഹറമിൽ മയ്യിത്ത് കൊണ്ട് വന്ന് സുബഹി നമസ്ക്കാരത്തിന് ശേഷം ലക്ഷങ്ങൾ പങ്കെടുത്ത മയ്യിത്ത് നിസ്ക്കാരത്തിന് ശേഷം ശറായ ഖബർസ്ഥാനിൽ ഖബറടക്കി..

മരണം അനിവാര്യമായ സത്യമാണ്
എങ്കിലും പെടുന്നനെ ഉണ്ടാകുന്ന ചില വേർപാടുകള്‍ മറക്കാനാവാത്ത വേദനകളാണ് നല്‍കുന്നത്… അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്ത് കൊടുക്കുമാറാകട്ടെ… അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ. അവരുടെ വേർപാടിനാൽ വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയും, സമാധാനവും സർവ്വശക്തൻ പ്രധാനം ചെയ്യുമാറാകട്ടെ. ആമീൻ ……. ആമീൻ യാ റബ്ബൽ.. മുജീബ് പൂക്കോട്ടൂർ..

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക