ജിദ്ദ: ജിദ്ദ ശറഫിയ്യയിലെ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ജനറല്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഡോ. അന്‍വറുദ്ദീന്‍ (66) നിര്യാതനായി. ഹൈദരബാദ് സ്വദേശിയായിരുന്നു.
ബ്ലഡ് ഷുഗർ കൂടിയതും പ്രഷർ കുറഞ്ഞതും കാരണം കുറച്ചു ദിവസങ്ങളായി ജിദ്ദയിലെ സഊദി ജര്‍മന്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇദ്ദേഹം മരിച്ചത്. ഭാര്യ: അസ്ഫിയ. മക്കള്‍: നസീറുദ്ധീന്‍ (ദമ്മാം), ഇമാദുദ്ദീന്‍ (ഹൈദരാബാദ്), നാസിഹ മഹമൂദ്.
മരണാന്തര നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാക്കളായ സുബൈർ വട്ടോളി, സലീം പാറക്കോടൻ, തനിമ പ്രവർത്തകൻ യൂസുഫ് ഹാജി എന്നിവർ രംഗത്തുണ്ടായിരുന്നു.