ബഹ്റിനിലെ ഒരു പ്രമുഖ
ആശുപത്രിയിലെക്ക് നോർക്ക റൂട്സ് വഴി സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. ബി എസ് സി / ജി എൻ എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ/ ICU | ഓപ്പറേഷൻ തീയറ്റർ പ്രവർത്തിപരിചയം ഉള്ള വനിതാ നഴ്സുമാർക്കും, ബി എസ് സി നഴ്സിങ്ങും എമർജൻസി/ ആംബുലൻസ്/പാരാമെടിക് ഡിപ്പാർട്മെന്റുകളിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിമുഖം ഓൺലൈൻ മുഖേന നടത്തുന്നതാണ്. ഓൺലൈൻ അഭിമുഖ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. പ്രായപരിധി 35 വയസ്സ് . ശമ്പളം കുറഞ്ഞത് 350 ബഹ്റൈനി ദിനാർ ലഭിക്കും (ഏകദേശം 76, 000/- ഇന്ത്യൻ രൂപ).
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റ് മുഖേന www.norkaroots.org മുഖേന അപേക്ഷിക്കേണ്ടതാണ് എന്ന നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12, 2023. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും തുറന്നിരിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടുക. ഇന്ത്യയിൽ നിന്ന് 18004253939, വിദേശത്ത് നിന്ന് +91-8802012345 (മിസ്ഡ് കോൾ സേവനം).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക