പരിസ്ഥിതി ദിനത്തില്‍ മാതൃകയായി മലയാളി; സഊദി മരുഭൂമിയിൽ മുരിങ്ങമരം നട്ട് കോഴിക്കോട് സ്വദേശി

0
1711

റിയാദ്: ലോക പരിസ്ഥിതി ദിനത്തിന്റെ അമ്പതാം വാര്‍ഷികമായ ഇന്ന് മാതൃകയായി സഊദി മലയാളി പ്രവാസി. കോഴിക്കോട് സ്വദേശി യൂനസ് പരപ്പിലാണ് സഊദി മരുഭൂമിയിൽ മുരിങ്ങ മരം നട്ട് മാതൃക തീർത്തത്. റിയാദ് ത്വവാര്‍ ഉവൈദക്ക് സമീപം റിമാല്‍ റോഡിലുള്ള താമസ സ്ഥലത്ത് സ്വന്തം ഇഷ്ടപ്രകാരം മുരിങ്ങമരം നട്ടത്. കോഴിക്കോട് പീപ്പിള്‍സ് ആക്ഷന്‍ ഗ്രൂപ്പ് സെക്രട്ടറിയായ യൂനസ് പരപ്പില്‍ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയിലും സജീവമാണ്. സാമൂഹിക വിഷയങ്ങളില്‍ സ്ഥിരമായി അഭിപ്രായങ്ങളും സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കാറുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് ലോകമൊട്ടുക്കും ജനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് മരങ്ങൾ വെട്ടിമാറ്റി ഉയർന്ന കെട്ടിടങ്ങൾ പടുയർത്തുന്നതെന്നും റിയാദിൽ ഉൾപ്പെടെ കൊടും ചൂടാണ് പ്രവാസികൾ നേരിടുന്നതെന്നും യൂനുസ് പരപ്പിൽ പറയുന്നു. ഇതിൽ നിന്നും വരും തലമുറക്ക് തണൽ നൽകുന്നതിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനത്തിൽ മരം നട്ട് വെള്ളം ഒഴിച്ച് ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1972 ല്‍ സ്‌റ്റോക്ക്‌ഹോം ഹ്യൂമന്‍ എന്‍വയോണ്‍മെന്റ് കോണ്‍ഫറന്‍സിലാണ് യുഎന്‍ പരിസ്ഥിതി ദിനം ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തിനുശേഷം ആദ്യത്തെ ലോക പരിസ്ഥിതി ദിനം ഔദ്യോഗികമായി ആചരിച്ചു. യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമാണ് (യുഎന്‍ഇപി) വര്‍ഷം തോറും ലോക പരിസ്ഥിതി ദിനം സംഘടിപ്പിക്കുന്നത്. 2022 മാര്‍ച്ച് രണ്ടിന് 175 യുഎന്‍ അംഗരാജ്യങ്ങള്‍ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ ഒപ്പുവച്ചു. 2024 ഓടെ ഇത് സംബന്ധിച്ച് നിയമപരമായ കരാറിന് രൂപം നല്‍കും. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ  എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.       വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക