അമേരിക്കന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ പ്രതിഷേധവുമായി നാഷണല്‍ അസംബ്ലി

0
1246

മനാമ: അമേരിക്കന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ പ്രതിഷേധവുമായി നാഷണല്‍ അസംബ്ലി. എല്‍.ജി.ബി.ടി.ക്യൂ.ഐ പ്ലസ് വിഭാഗങ്ങള്‍ക്ക് പിന്തുണയര്‍പ്പിക്കുന്ന പ്രൈഡ് മാസത്തിന് ബഹ്റൈനിലെ അമേരിക്കന്‍ എംബസി പിന്തുണ നല്‍കിയതിലാണ് പ്രതിഷേധം.

രാജ്യത്തിന്റെ സംസ്‍‍കാരത്തിന് വിരുദ്ധമായ പ്രവൃത്തിയാണെന്നും സ്വവര്‍ഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ബഹ്റൈനില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്.

പ്രൈഡ് മാസത്തിന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന എംബസികളും നയതന്ത്ര കാര്യാലയങ്ങളും ബഹ്റൈനിലെ സമൂഹത്തെയും അത് പടുത്തുയര്‍ത്തപ്പെട്ട ആശയ അടിത്തറകളെയും ബഹുമാനിക്കണമെന്നും ‘ലൈംഗിക വൈകൃതങ്ങളെയും’ സ്വവര്‍ഗ ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പാര്‍ലമെന്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന ആവശ്യപ്പെട്ടു.