കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി; 40കാരന് പത്തു വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയും

0
2574

മലപ്പുറം: കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 40 -കാരനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തു വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെട്ടത്തൂർ മല്ലശ്ശേരി കൃഷ്ണൻകുട്ടിയെയാണ് ജഡ്ജി എഎം അഷ്റഫ് ശിക്ഷിച്ചത്.

2018 ജൂൺ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം.  ലോകകപ്പ് ഫുട്ബോൾ മത്സരം ടിവിയിൽ കണ്ട് രാത്രി 7.15ന് വീട്ടിലേക്ക് മടങ്ങവെ  വെട്ടത്തൂരിലെ ഇടവഴിയിൽ വെച്ച്  പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന ക്ലാസ് മുറിയിൽ വെച്ച് 2018 മെയ് 10നും കുട്ടിയെ പ്രതി ഉപദ്രവിച്ചിരുന്നതായി പരാതിയുണ്ട്.  

ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തു വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, പോക്സോ വകുപ്പ് പ്രകാരം മൂന്ന് വർഷം തടവ്, 25000 രുപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.