ഹോട്ടല്‍ മുറിയില്‍ തീപിടിത്തം; 15 പേരെ രക്ഷപ്പെടുത്തി

0
1285

മനാമ: ഹോട്ടല്‍ മുറിയിൽ തീപിടിത്തം. കെട്ടിടത്തില്‍ അകപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം
ബഹ്റൈനില്‍ എക്സിബിഷന്‍ അവന്യൂവിലെ ഒരു ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചതനുസരിച്ച് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.

ഹോട്ടലിലെ ഒരു മുറിയിലാണ് തീപിടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 15 പേരെയും സുരക്ഷിതമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.

പുക ശ്വസിച്ച് അവശനിലയിലായ രണ്ട് സ്‍ത്രീകള്‍ക്ക് സംഭവ സ്ഥലത്തുവെച്ചു തന്നെ ചികിത്സ ലഭ്യമാക്കി. മുറിയിലെ എ.സിയുടെ സ്വിച്ച് അമിതമായി ചൂടായതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.