റിയാദ്: സഊദിയിൽ അണക്കെട്ട് തകർന്ന് കെട്ടിടങ്ങളിൽ വെള്ളം കയറുകയും കൃഷിയിടങ്ങളും റോഡുകളും മുങ്ങുകയും ചെയ്തു. അൽ ഖുറയ്യത്ത് ഗവർണറേറ്റിലെ അൽ നസിഫ സെന്ററിലെ “സമർമദാ” വാലി ഡാം ആണ് ഭാഗികമായി തകർന്നത്. ഇതേ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറുകയും ഹൈവേകളും സെക്കൻഡറി റോഡുകളും വെള്ളത്തിനടിയിലാവുകയും ചെയ്തു. നിരവധി കൃഷിയിടങ്ങളും കെട്ടിടങ്ങളും മണ്ണിനടിയിലാവുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ആഴ്‌ചയിൽ അൽ ജൗഫ് മേഖലയിൽ കനത്ത മഴയാണ് ലഭിച്ചത്. ഇത് നിരവധി താഴ്‌വരകളുടെയും പാറകളുടെയും ശക്തമായ ഒഴുക്കിന് കാരണമായിരുന്നു. അവയിൽ ചിലത് അൽ നസിഫയുടെ മധ്യഭാഗത്താണ്. ഇത് അണക്കെട്ടിന് കേടുപാടുകൾ വരുത്തിയതിനെ തുടർന്നാണ് അണക്കെട്ടിന് ഭാഗിക തകർച്ച ഉണ്ടായത്.
അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് വർധിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അനിയന്ത്രിതമായ വെള്ളതിത്തിന്റെ ഈ ഉയർച്ച അതിന്റെ വടക്കുപടിഞ്ഞാറൻ ഭാഗം തകർച്ചക്ക് ഇടയാക്കുകയായിരുന്നു. അതെസമയം, അപകടം മൂലം ആൾനാശം ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. .
സമർമാദ അണക്കെട്ടിന്റെ ഭാഗിക തകർച്ച കാരണം അൽ നസിഫയിൽ കെട്ടിടങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയ നിലയിൽ, റോഡുകളും പൂർണ്ണമായി വെള്ളത്തിനടിയിലായി, വീഡിയോ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




