റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ പട്ടാപകൽ നടന്ന റെയ്ഡിൽ പ്രവാസി ഉൾപ്പെടെ അറസ്റ്റിൽ. മയക്കുമരുന്ന്, ആയുധങ്ങൾ, മില്യൺ റിയാൽ ഉൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്ത റൈഡിൽ പ്രവാസി ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് ആസ്ഥാന കേന്ദ്രമായി പ്രവർത്തിച്ച കേന്ദ്രമാണ് സഊദി പൊതു സുരക്ഷ വകുപ്പ് കണ്ടെത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുപതിനായിരത്തോളം നിരോധിത മരുന്നുകളിൽ പെട്ട മയക്കുമരുന്ന് ഗുളികകളും ഹഷീഷും അധികൃതർ പിടിച്ചെടുത്തു. റെയ്ഡിനിടെ അറസ്റ്റിലായ ഒരു പൗരന്റെയും പാകിസ്ഥാൻ പൗരന്റെയും ഉടമസ്ഥതയിലുള്ള മയക്കുമരുന്ന് സംഭരണ കേന്ദ്രത്തിലെ റെയ്ഡിന്റെ ഒരു ഭാഗം “സ്‌നാപ്ചാറ്റ്” പ്ലാറ്റ്‌ഫോമിലെ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. റിയാദിന് തെക്ക് ഭാഗത്തായാണ് വൻ കേന്ദ്രം കണ്ടെത്തിയത്.
മയക്കുമരുന്ന് സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആസ്ഥാന കേന്ദ്രമയാണ് റിയാദിന് തെക്ക് ഭാഗത്തായി ഒരു കേന്ദ്രം ഒരുക്കിയിരുന്നത്. അവിടെ അതിനായി ഒരു സ്ഥലം എടുത്തതായും പത്ത് ദശലക്ഷം റിയാലിന് പുറമേ തോക്കുകളും വെടിക്കോപ്പുകളും തങ്ങളുടെ പക്കലുണ്ടെന്നും സംഘം വെളിപ്പെടുത്തി.
പ്രതികളായ സഊദി പൗരനും പ്രവാസിക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചു. പൊതു സുരക്ഷാവകുപ്പ് പുറത്ത് വിട്ട റൈഡിന്റെ വീഡിയോ കാണാം 👇.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




