വിസ മാറാനായി എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
1694

മസ്‍കത്ത്: വിസ മാറാനായി ദുബൈയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടകരിക്കകം രാജീവ് ഗാന്ധി നഗറിലെ സിബി (41) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മസ്‍കത്ത് കെഎംസിസി അല്‍ ഖുവൈര്‍ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.