റയാനയും അലിയും ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മടങ്ങുന്നു

0
2180

റിയാദ്: ദൗത്യം അവസാനിച്ചതോടെ
റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുവര്‍ക്കും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യ പുതുതായി ആവിഷ്കരിച്ച കൃത്രിമ മഴയടക്കം ഏതാനും ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണവും പരീക്ഷണവുമായിരുന്നു ഇവരുടെ ദൗത്യം. അതെല്ലാം ഭംഗിയായി പര്യവസാനിച്ചതായും അതിന് അവസരം നല്‍കിയവര്‍ക്ക് നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു.

ശേഷം അവര്‍ ഡ്രാഗണ്‍ പേടകത്തില്‍ കയറി ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. റയാനയും അലിയും ആറു മുതല്‍ 30 മണിക്കൂറിനുള്ളില്‍ ഭൂമിയില്‍ തിരിച്ചിറങ്ങുമെന്ന് സഊദി സ്‌പേസ് അതോറിറ്റി അറിയിച്ചു.

ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നീങ്ങി വളരെ ഉയർന്ന വേഗതയിൽ അന്തരീക്ഷത്തിലേക്ക് തുളച്ചുകയറുന്നത് വരെ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള യാത്രയിൽ ആയിരിക്കും. വളരെ ഉയർന്ന വേഗതയിൽ തുളച്ചു കയറുന്ന ഈ സമയത്ത് ആറോ എഴോ മിനിറ്റ് നേരത്തേക്ക് ആശയവിനിമയം നഷ്ടപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക