റിയാദ് നഗരത്തിൽ അമിത വേഗതയിൽ നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് പൂർണമായി തകര്‍ന്നു

0
2697

റിയാദ്: അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് പൂർണ്ണമായി തകര്‍ന്നു. സഊദി തലസ്ഥാന നഗരമദ്ധ്യത്തിലാണ് സംഭവം. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൊടിഞ്ഞമ്മർന്നു.

അമിതവേഗതയിൽ കാർ വന്നു ഇടിച്ചതോടെ മരം റോഡിലേക്ക് ഒടിഞ്ഞ് വീഴുകയും ചെയ്‍തു. തിരിച്ചറിയാൽ പോലും സാധിക്കാത്ത തരത്തിൽ കാർ തകർന്നു. വാഹനത്തിലെ യാത്രക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. വാഹനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടാൽ ആരും ബാക്കിയാകാൻ ഇടയില്ല. അത്രക്ക് പൊടി യായി മാറിയിട്ടുണ്ട് കാറിന്റെ അവസ്ഥ.

സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ആളുകള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കാണാം👇