മക്ക: ഇന്ന് ഉച്ചക്ക് 12.18 ന് സൂര്യന്‍ വിശുദ്ധ കഅ്ബാലയത്തിനു നേര്‍ മുകളില്‍ വരും. ഈ വര്‍ഷം കഅ്ബാലയത്തിന്റെ നേര്‍ ലംബത്തില്‍ സൂര്യന്‍ വരുന്ന ആദ്യ പ്രതിഭാസമാണ് ഇത്. വിശുദ്ധ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ സൂര്യന്‍ വരുന്ന സമയത്ത് കഅ്ബാലയത്തിന് തീരെ നിഴലുണ്ടാകില്ല.
സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ ലംബത്തില്‍ വരുന്ന സമയം പ്രയോജനപ്പെടുത്തി പഴയ കാലത്ത് ഖിബ്‌ല ദിശ ആളുകള്‍ കൃത്യമായി നിര്‍ണയിച്ചിരുന്നു.
വിശുദ്ധ കഅബയുടെ നേർമുകളിൽ 12:18 നു സൂര്യൻ 90 ഡിഗ്രിയിൽ പ്രത്യക്ഷപ്പെടുന്നതോടെയാകും കഅബയുടെ നിഴൽ പൂർണ്ണമായും അപ്രത്യക്ഷമാകുക.
ലോകത്ത് എവിടെ നിന്നും വിശ്വാസികൾക്ക് വിശുദ്ധ കഅബയുടെ ദിശ (ഖിബ്‌ല) ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ കൃത്യമായി നിർണ്ണയിക്കാൻ ഇന്ന് ഉച്ചക്ക് സാധിക്കും.
ഖിബ്‌ല സ്വയം നിർണ്ണയിക്കാൻ താഴെ കൊടുക്കുന്ന രീതി ഉപയോഗിക്കാം.
28 – 05 – 2023 (ഞായർ) സഊദി സമയം ഉച്ചക്കു 12.18 (ഇന്ത്യൻ സമയം 2.48) ന് കഅബക്കു നേർ മുകളിൽ സൂര്യൻ വരുന്ന സമയമാണ്. അപ്പോൾ കഅബക്ക് തീരെ തന്നെ നിഴലുണ്ടായിരിക്കില്ല. വെയിലുള്ള ഒരു സ്ഥലത്ത് വളവില്ലാത്ത ഒരു വടി പോലെയുള്ള എന്തെങ്കിലും നേരെ കുത്തിവെച്ചാൽ ഭൂമിയിൽ പതിയുന്ന അതിന്റെ നിഴൽ ഒരു രേഖയായി സങ്കല്പിച്ചാൽ ആ രേഖ കൃത്യമായി ഖിബ്‌ലക്കു നേരെയായിരിക്കും. അങ്ങനെ ഖിബ്‌ല ദിശ വളരെ കൃത്യമായി നിർണ്ണായിക്കാനാകും. ഇങ്ങനെ ഒരു ചാൻസ് ഇനി അടുത്ത ജൂലൈ മാസത്തിലാണ് ലഭിക്കുക.
ഇത് സംബന്ധമായി പ്രഗത്ഭ പണ്ഡിതൻ ശുഹൈബുൽ ഹൈതമിയുടെ ഫെസ്ബുക്ക് പോസ്റ്റ് വായിക്കാം താഴെ.
ഗോളശാസ്ത്രത്തിന്റെ ഭാഗമായ ദിക്ക് നിർണ്ണയുവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ദിവസമാണിന്ന് , വിശേഷിച്ച് മുസ്ലിംകളെ സംബന്ധിച്ചേടുത്തോളം.
വാർഷിക പരിക്രമണത്തിന്റെ ഭാഗമായി രണ്ട് തവണ സൂര്യൻ മക്കയിലെ വിശുദ്ധ കഅബാലയത്തിന് നേർമുകളിലായി (ഉഛി – Zenit ) വരാറുണ്ട് . മെയ് 27 / 28 ന് സൗദി അറേബ്യൻ സ്റ്റാന്റേർഡ് ടൈം 12:18 നാണ് ഒരു സമയം. UTC 9:18അഥവാ ഇന്ത്യൻ സ്റ്റാന്റേർഡ് ടൈം 2:48 നാണ് ആ പ്രതിഭാസം. ജൂലൈ 15 / 16 SAST 12 : 27 ( UTC 9:27 ) ആണ് രണ്ടാമത്തെ സമയം. ഡയഗ്രത്തിൽ കാണുന്നത് പോലെ സൂര്യൻ കഅബാമന്ദിരത്തിന്റെ ഉഛിയിലെത്തുന്ന ആ സമയങ്ങളിൽ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും തന്റെ / തങ്ങളുടെ ഏത് ഭാഗത്താണ് ” ഖിബ്‌ല ” എന്ന് കൃത്യമായി , മറ്റുഗണിത മാധ്യമങ്ങളില്ലാതെ കണ്ടെത്താനാവും. ഒരു കുറ്റി ലംബമായി നാട്ടിയാൽ അതിന്റെ നിഴൽ കഅബയുടെ നേർവിപരീതദിശയിലായിരിക്കും അപ്പോഴുണ്ടാവുക. നിഴലിന്റെ നേരെ കുറ്റിക്കപ്പുറത്തേക്ക് വരക്കുന്ന നേർരേഖയായിരിക്കും അയാളുടെ അസ്സൽ ഖിബ്‌ല .വർഷത്തിൽ രണ്ട് തവണ നേരെ മറിച്ചും സംഭവിക്കും. ജനുവരി 12 /13/14 SAST 12 : 30 നും നവംബർ 28 / 29 SAST 12 : 09നും സൂര്യൻ കഅബയുടെ നേർമറുപുറത്ത് ( NADIR , ANTIPODAL) ആയിരിക്കും .
::
മലയാളത്തിപ്പറഞ്ഞാൽ , ഇന്നുച്ചക്ക് 2 : 48 ന് ഒരു വടിയെടുത്ത് വെയിലത്ത് കുത്തനെ പിടിക്കുക . അതിന്റെ നിഴൽ നോക്കുക .
അത് വടിയുടെ പിറകിലോട്ടായിരിക്കുമല്ലോ .
അത് മറുഭാഗത്തേക്ക് നീട്ടി വരക്കുക .
അതാണ് നിങ്ങളുടെ കഅബാ ഡയറക്ഷൻ.
ഖിബ്‌ലയുടെ കൃത്യത ഉറപ്പു വരുത്താനുള്ള മാർഗ്ഗത്തിന്റെ ചിത്രം കാണാം👇.
