സഊദിയിൽ 4 ഡാമുകളുടെ ഷട്ടറുകൾ തുറന്നതായി മന്ത്രാലയം

0
2437

റിയാദ്: രാജ്യത്തെ നാല് ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 4 ഡാമുകളുടെ ഷട്ടറുകളാണ് ശനിയാഴ്ച തുറന്നതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. നാല് ഡാമുകളിൽ നിന്നായി 97 ദശലക്ഷം ഘനമീറ്റർ മഴവെള്ളം ഒഴുക്കിവിടും.

കിംഗ് ഫഹദ് ഡാം, വാദി ഹാലി, വാദി ബിഷ്, വാദി തബല എന്നീ നാല് ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. കിണറുകളിലെ ജലനിരപ്പ് ഉയർത്തുന്നതിനൊപ്പം കാർഷിക സീസണിനെ പിന്തുണയ്ക്കുന്നതിനും കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിനും സസ്യങ്ങളുടെ ആവരണം വർദ്ധിപ്പിക്കുന്നതിനുമായി ഡാം ഗേറ്റുകൾ തുറക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.