ജിദ്ദ: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്ന് കൊച്ചിയിൽ ഇറങ്ങിയ വിമാനം യാത്രക്കാരുമായി കോഴിക്കോട്ടേക്ക് തിരിച്ചു. ജിദ്ദയിൽ നിന്ന് ഇന്ന് രാവിലെ എത്തിയ സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാതെ കൊച്ചിയിലിറക്കിയതിനാൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രക്കാരുടെ ശക്തമായ പ്രതിഷേധം മലയാളം പ്രസ്സ് ഓൺലൈൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിഷയം വലിയ ചർച്ചയായിരുന്നു. ഒടുവിലാണ് മണിക്കൂറുകൾക്ക് ശേഷം അവസാനം കൊച്ചിയിൽ നിന്ന് വിമാനം കരിപ്പൂരിലേക്ക് തന്നെ പറന്നത്. തീരുമാനത്തിലേക്കും കടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് തവണ സമയം മാറ്റിയതിനു ശേഷമായിരുന്നു ഇന്ന് രാവിലെ പുറപ്പെട്ടത്. പല യാത്രക്കാരും ജിദ്ദ എയർപോർട്ടിൽ വന്ന് തിരികെ റൂമിൽ പോയതിനു ശേഷവും ദീർഘ നേരം ജിദ്ദയിൽ കാത്തിരുന്നുമെല്ലാമാണു ഇന്ന് കരിപ്പൂർ ലക്ഷ്യമാക്കി അവസാനം പറന്നത്.
എന്നാൽ ജിദ്ദയിൽ നിന്ന് വൈകിപ്പുറപ്പെട്ട വിമാനം കരിപ്പൂരിൽ റൺവേ ജോലി നടക്കുന്നതിനാൽ അവിടെ ഇറക്കാൻ അനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കൊച്ചിയിലേക്ക് പറക്കുകയായിരുന്നു.
കരിപ്പൂരിലേക്ക് കൊച്ചിയിൽ നിന്ന് ബസ് ഏർപ്പെടുത്താമെന്ന് വിമാനക്കംബനി അറിയിച്ചെങ്കിലും പ്രായമായ ഉംറ തീർഥാടകരടക്കമുള്ളവർക്ക് ബസ് യാത്ര നിലവിൽ ആലോചിക്കാൻ തന്നെ കഴിയില്ലെന്ന് യാത്രക്കാരിൽ ഒരാൾ അറിയിച്ചു. പുറമെ ഡോക്ടർമാർ ബസ് യാത്ര തന്നെ വിലക്കിയ യാത്രക്കാരും കൂട്ടത്തിലുണ്ടായിരുന്നു. ഇതിനിടെ യാത്രക്കാർ കൊച്ചിയിൽ ഇറങ്ങാൻ വിസമ്മതിച്ചു വിമാനത്തിൽ തന്നെ ഇരിക്കുകയും ചെയ്യുകയായിരുന്നു.
കൊച്ചിയിൽ നിന്ന് കരിപ്പൂരിലേക്ക് ബദൽ വിമാനം ഏർപ്പെടുത്താതെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങില്ല എന്ന നിലപാടിൽ ആയിരുന്നു യാത്രക്കാർ. നേരത്തെ ജിദ്ദയിൽ ഒരു ദിവസത്തോളം വൈകിയതിന്റെ തളർച്ചയും നിരാശയും യാത്രക്കാർക്കുണ്ടായിരുന്നു. ഒടുവിൽ വിമാനം കരിപ്പൂരിലേക്ക് തന്നെ തിരിച്ച് വിട്ടത് വൃദ്ധരും രോഗികളുമായ നിരവധി യാത്രക്കാർക്ക് വലിയ ആശ്വാസമായി.
അതിനിടെ ഇന്ന് ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ട വിമാനം സമയം മാറ്റിയതും കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.45 നു പുറപ്പെടേണ്ട ജിദ്ദ – കോഴിക്കോട് സ്പൈസ് ജെറ്റ് എസ് ജി 36 വിമാനം 1.25 നു ആയിരിക്കും പുറപ്പെടുക എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നെ രാത്രി 10.30നാണെന്ന് പറഞ്ഞു എന്നറിയിപ്പ് വന്നു. അല്പം കഴിഞ്ഞപോൾ ഇപ്പോൾ തന്നെ പുറപ്പെടണം ഫ്‌ളൈറ്റ് ഇന്ന് 2.30 നു തന്നെ പുറപ്പെടുമെന്ന് വീണ്ടും യാത്രക്കാരെ അറിയിച്ചു.
എന്നാൽ ഉടനടി എല്ലാവരും എയർപോർട്ടിൽ എത്തിയപ്പോൾ നാളെ ഉച്ചക്ക് 2.30 നാണെന്നാണ് അറിയിപ്പ്. 24 മണിക്കൂർ വീണ്ടും വൈകിപ്പിച്ചു. ഇനി നാളെ എന്ത് സംഭവിക്കും എന്നറിയാത്ത അവസ്ഥയിലാണ് യാത്രക്കാർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക