നാട്ടില്‍ നിന്നെത്തിയ മലയാളി വിമാനത്താവളത്തില്‍ വെച്ച് മരിച്ചു

0
1009

ലാന്റ് ചെയ്‍തതിന് പിന്നാലെ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ദുബൈ: നാട്ടില്‍ നിന്ന് ദുബൈയില്‍ എത്തിയ മലയാളി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ മരിച്ചു. കണ്ണൂര്‍ തെക്കീ ബസാര്‍ മസ്‍ഹര്‍ വീട്ടില്‍ കെ.ടി.പി മഹ്‍മൂദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കൊച്ചിയില്‍ നിന്ന് യാത്രതിരിച്ച അദ്ദേഹം ഉച്ചയോടെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

വിമാനത്തില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തിന് വിമാനം ലാന്റ് ചെയ്‍തതിന് പിന്നാലെ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.

ചെറുകുന്നിലെ പരേതരായ ഇ.ടി.പി അസൈനാറുടെയും നബീസയുടെയും മകനാണ്. ഭാര്യ – കെ.പി ജമീല. മക്കൾ – റിഫാസ്, റിയാസ, റിസ്‍വാൻ, റമീസ്. മരുമക്കൾ – ഡോ.അഫ്‌സൽ (ദുബായ്), അസീഫ, മിർസാന.