കൊച്ചി: പ്രവാസികള്‍ക്കായി നോര്‍ക്കയുടെ നേതൃത്വത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു.
വിവിധ ജില്ലകളില്‍ വച്ച് നടത്തുന്ന പരിശീലനത്തില്‍ പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കും പങ്കെടുക്കാം.
നോര്‍ക്കാ ബിസിനസ്സ് ഫെസിലേറ്റഷന്‍ സെന്ററിന്റെ(NBFC ) ആഭിമുഖ്യത്തിലാണ് പരിശീലനം. താല്പര്യമുള്ളവര്‍ ജൂണ്‍ 12 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534/8592958677 നമ്പറിലോ nbfc.norka@kerala.gov.in/nbfc.coordinator@gmail.com വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.