മക്ക: പുണ്യസ്ഥലങ്ങളായ
മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിൽ ഹജ് തീർഥാടകരുടെ യാത്ര സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള രണ്ടാം ഘട്ട ബസ് സർവീസ് പരീക്ഷണം ആരംഭിച്ചു.
ഹജ്, ഉംറ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട സുരക്ഷാ സേവന വിഭാഗങ്ങളുടെയും സാന്നിധ്യത്തിൽ 3000-ലധികം ബസുകളിൽ തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പരിശോധന നടത്തി.
ഹജ് സീസണിനായുള്ള മന്ത്രാലയത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണിത്. 57 കമ്പനികളുടെ 3000 ബസുകളാണ് ട്രയൽ റണ്ണിൽ പങ്കെടുത്തത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഹജിന് തൊട്ടടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.