ഹോട്ടലുടമയുടെ കൊലപാതകം വ്യക്തി വിരോധമെന്ന് സംശയിക്കുന്നതായി മലപ്പുറം എസ് പി; കൊല നടന്നത് മെയ് 18നും 19നും ഇടയിൽ

0
2578

പാലക്കാട്: കോഴിക്കോട് ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് സംശയിക്കുന്നതായി മലപ്പുറം എസ് പി സുജിത്ത് ദാസ്. കൊല നടന്നത് മെയ് 18 നും 19 നും ഇടയിൽ.

കൊല നടത്തിയ ശേഷം പ്രതികൾ ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇവരെ ചെന്നൈയിൽ വച്ച് റെയിൽവെ പൊലീസ് ആണ് പിടികൂടിയത്. പ്രതികളെ ഉടനെ കേരളത്തിലെത്തിക്കും.

അതേസമയം അട്ടപ്പാടിയിൽ നിന്ന് ലഭിച്ച പെട്ടിയിലെ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്താനായത്.

പിടിയിലായ ഷിബിലി (22) ഫർഹാന (18) എന്നിവർക്ക് പുറമെ ഫർഹാനയുടെ മറ്റൊരു സുഹൃത്ത് ആഷിക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഷിഖിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആഷിഖിന് മൃതദേഹം എവിടെയെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടി ചുരത്തിൽ പരിശോധന നടത്തിയത്.