ഹാജിമാർക്ക് ചെയ്യുന്ന സേവനം വിലമതിക്കാൻ കഴിയാത്ത പുണ്യമുള്ളത്: ആലിക്കുട്ടി മുസ്‌ലിയാർ

0
470

മദീനാ മുനവ്വറ: എല്ലാം അല്ലാഹുവിൽ സമർപ്പിച്ചെത്തുന്ന ഹാജിമാർക്ക് ചെയ്യുന്ന സേവനം വിലമതിക്കാൻ കഴിയാത്ത പുണ്യമാണെന്ന് സമസ്ത ജനറൽ സിക്രട്ടറി ആലികുട്ടി ഉസ്താദ് പറഞ്ഞു. മദീനയിൽ വിഖായയുടെ സഊദി നാഷണൽതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുഞ്ഞ അദ്ദേഹം. പുണ്യ സ്ഥലങ്ങളായ മിന, മുസ്ദലിഫ, മക്ക, മദീന എന്നിവിടങ്ങളിൽ ഹജ് ദിനങ്ങളിലാണ് നാം സേവനമനുഷ്ഠിക്കുന്നത് എന്നത് വലിയ അനുഗ്രഹമാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരു ലോകവും വിജയിപ്പിച്ചെടുക്കാൻ ഇതുപോലൊരു അവസരം വേറെ കിട്ടിയെന്നു വരില്ല. നല്ല നിയ്യത്തോടു കൂടി ഇറങ്ങുക. എല്ലാ അനുഗ്രഹങ്ങളുമുണ്ടാകുമെന്നും മദീനയിൽ ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ സൈതു ഹാജി മുന്നിയൂർ ഉൽഘാടനം ചെയ്തു. ഇബാഹിം ഫൈസി അദ്ധ്യക്ഷത വഹിച്ചു.

ജംഇയ്യത്തുൽ മുഅല്ലിം സംസ്ഥാന സിക്രട്ടറി ഹസ്സൻ കുട്ടി മൗലവി മുഖ്യപ്രഭാഷണം നടത്തി. ഉസ്മാൻ ഫൈസി, അശറഫ് അഴിഞ്ഞിലം, സുലൈമാൻ ഹാജി, അബ്ദുള്ള ദാരിമി, എം കെ മുഹമ്മദ് വിളക്കോട് പ്രസംഗിച്ചു. ഓർഗ്ഗനൈസിങ്ങ് സിക്രട്ടറി അശ്റഫ് തില്ലങ്കേരി സ്വാഗതവും ട്രഷർ അശ്കർ കുറ്റാളൂർ നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക