മക്ക: സമസ്ത ഇസ്‌ലാമിക് സെൻ്റർ മക്ക സെൻട്രൽ കമ്മറ്റിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കുദായിലെ ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗം പാണക്കാട് സയ്യിദ് സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്. ഐ സി.സഊദി നാഷണൽ കമ്മറ്റിയുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ റിട്ടെണിംഗ് ഓഫിസറായിരുന്ന സൽമാൻ ദാരിമി ജിദ്ദ മുഖ്യപ്രഭാഷണം നടത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:
ചെയർമാൻ: കുഞ്ഞിമോൻ കാക്കിയ
പ്രസിഡൻറ്: ഉസ്മാൻ ദാരിമി കരുളായി
വൈസ് പ്രസിഡണ്ടുമാർ: സയ്യിദ് മാനു തങ്ങൾ അരീക്കോട്, യൂസഫ് ഒളവട്ടൂർ, അബൂബക്കർ മുസ്‌ലിയാർ, സി സുലൈമാൻ ഹാജി,
ജനറൽ സെക്രട്ടറി: സിറാജ് പേരാമ്പ്ര, ട്രഷറർ: ഇസ്സുദ്ദീൻ ആലുക്കൽ, വർക്കിംഗ് സെക്രട്ടറി: ജാസിം കാടാമ്പുഴ, ഓർഗനൈസിംഗ് സെക്രട്ടറി: സക്കീർ കോഴിചെന, സെക്രട്ടറിമാർ: ഫിറോസ് ഖാൻ ആലത്തൂർ, ഇബ്രാഹിം പാണാളി, നിസാർ നിലമ്പൂർ, ഫാറൂഖ് മലയമ്മ, നൗഫൽ തോഞ്ഞിപാലം.
വൈസ് ചെയർമാൻ: സയ്യിദ് സിദ്ധീഖ് തങ്ങൾ പാണക്കാട്, മുബഷിർ അരീക്കോട്, അഷറഫ് ഈങ്ങാപ്പുഴ, അബ്ദുൽ റഷീദ് മംഗലാപുരം മെമ്പർമാർ: സ്വാലിഹ് ഫാറൂഖ്, ഉസ്മാൻ ഹാജി ബയാർ, സാബിർ കരുവാരകുണ്ട്, എം സി നാസർ, യൂസുഫ് വല്ലപ്പുഴ.
വിവിധ വിംഗുകളുടെ ചെയർമാൻ, കൺവീനർ എന്നിവരെയും തെരഞ്ഞെടുത്തു. ദഅവ വിങ്: ഉസ്മാൻ ലത്തീഫി, മുഹമ്മദലി യമാനി എജുക്കേഷൻ: അഷറഫ് ഹുദവി, നൗഷാദ് മാസ്റ്റർ
മദ്രസ മാനേജ്മെൻ്റ്: ഫരീദ് ഐക്കരപ്പടി, നൗഫൽ തേഞ്ഞിപ്പാലം, ടാലൻ്റ്: മുസ്തഫ മലയിൽ, ഷാഫി കല്ലായി, വിഖായ: യുസഫ് കൊടുവള്ളി, ഫാറൂഖ് മലയമ്മ, മീഡിയ ഐടി: അബ്ദുറഹിമാൻ സാഅത്തുൽ ഇസ്‌ലാം, താജുദ്ദീൻ കരുവാരകുണ്ട്, ടീനേജ്: നജീബ് വാഫി, സൽസബീൽ,
ഫാമിലി വിങ്: അബ്ദുല്ല കണ്ണൂർ, സജീദ് നസ്രുദീൻ
റിലീഫ് വിങ്: ഹമീദ് കാവനൂർ, റഫീഖ് സംസം,
സിയാറ ടൂർ വിങ്: സയ്യിദ് മാനു തങ്ങൾ, ബഷീർ മുതുപറമ്പ്, മെഡിക്കൽ: ഷാൻ ജുനൂബിയ, ബാസിത്ത്.
പ്രസിഡന്റ് ഉസ്മാൻ ഭാരിമാ അധ്യക്ഷനായ യോഗത്തിൽ സയ്യിദ് മാനു തങ്ങൾ അരീക്കോട്, മുഹമ്മദലി യമാനി, ഉസ്മാൻ ലത്തീഫി, മുജീബ് നീറാട് എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് സെക്രട്ടറി മുസ്തഫ മലയിൽ റിപ്പോർട്ട് അവതരണം നടത്തി.
നാഷണൽ സെക്രട്ടറി മുനീർ ഫൈസി മാമ്പുഴ നാഷണൽ വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി നിരീക്ഷകരായി. മുസ്തഫ മലയിൽ സ്വാഗതവും നിയുക്ത ജനറൽ സെക്രട്ടറി സിറാജ് പേരമ്പ്ര നന്ദിയും പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക