മദീന: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാനായി ഹാജിമാരുടെ സംഘങ്ങൾ എത്തിത്തുടങ്ങിയതോടെ ഇവർക്ക് സഹായമേകാൻ മലയാളി വളണ്ടിയർ സംഘങ്ങളും മദീനയിൽ സജീവമായി. മക്കയിലും മദീനയിലും ഉൾപ്പെടെ ഇരു ഹറമുകളിലും മലയാളി വളണ്ടിയർമാരുടെ കൂടുതൽ സാന്നിധ്യം ഇത്തവണയും സജീവമായി തന്നെ ഉണ്ടാകും. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള ഹജ്ജ് വളണ്ടിയർ സംഘങ്ങൾ ജിദ്ദ ഹജ്ജ് കോൺസുലേറ്റിന്റെ നിർദേശങ്ങൾ പാലിച്ച് ചിട്ടയായ പ്രവർത്തനങ്ങൾ ആണ് കാഴ്ച വെക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ ഹാജിമാർ ഇപ്പോൾ എത്തുന്ന മദീനയിൽ ഹാജിമാരെ സ്വീകരിക്കാൻ ചെറുതും വലുതുമായ പ്രവാസി സംഘടനകളും കൂട്ടായ്മകളും സജീമായി തന്നെ രംഗത്തുണ്ട്. ഇത്തവണ ഇന്ത്യൻ വളണ്ടിയർമാരുടെ സേവനം ഹജ്ജ് മിഷനും സജീവമായി ഉപയോഗപ്പെടുത്തും. മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം ഹാജിമാരാണ് ഇത്തവണയെത്തുന്നത്. അതിനാൽ തന്നെ സംഘടന വളണ്ടിയർമാരുടെ സേവനം ഹജ്ജ് മിഷനും ഏറെ സഹാകരമാകും. സമസ്ത ഇസ്‌ലാമിക് സെന്റർ എസ് ഐ സി യുടെ കീഴിൽ വിഖായ വളണ്ടിയർ സംഘവും മദീനയിൽ സജീവമായി രംഗത്തുണ്ട്.
മദീനയിലെ സേവനത്തിനു പുറമെ ഹാജിമാർ മക്കയിൽ എത്തുന്ന വേള മുതൽ വിഖായ പ്രവർത്തകർ മക്കയിലും പരിസരങ്ങളിലും സജീവമാകുമെന്നും അതിനുള്ള എല്ലാ സജീകരണങ്ങളും പൂർത്തിയായികൊണ്ടിരിക്കുകയാണെന്നും എസ് ഐ സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ പറഞ്ഞു. വിഖായ നാഷണൽ കമ്മിറ്റി വിംഗിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നത്.
രണ്ടായിരത്തോളം വളണ്ടിയർമാരെ രംഗത്തിറക്കാനാണ് കെഎംസിസിയുടെ തീരുമാനം. ഏറ്റവും കൂടുതൽ സന്നദ്ധ സേവകരെ ഇറക്കുന്നതും കെഎംസിസിയാണ്. ഹജ്ജവസാനിക്കും വരെ സേവനം തുടരും. കൂടാതെ, ഹജ്ജ് വെൽഫയർ ഫോറം, മറ്റു സംഘടനകളുടെ വിംഗുകളും സജീവ സാന്നിധ്യമായി രംഗത്തുണ്ടാകും. സേവനങ്ങൾക്കായി മലയാളി സംഘങ്ങൾ രംഗത്തിറങ്ങുന്നത് മലയാളി ഹാജിമാർക്ക് ഏറെ ഗുണം ചെയ്യും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക