എച്ച്പിവി വാക്‌സിൻ ഉപയോഗിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

0
1058

ദോഹ: സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ എച്ച്പിവി (ഹ്യൂമൻ പാപില്ലോമ വൈറസ്) വാക്‌സീൻ ഉപയോഗിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.
മന്ത്രാലയത്തിന്റെ അംഗീകൃത വാക്‌സീൻ പട്ടികയിൽ എച്ച്പിവി വാക്‌സീൻ കൂടി ഉൾപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ-കമ്യൂണിക്കബിൾ ഡിസീസ് ഡിവിഷൻ ഡയറക്ടർ ഡോ.ഹമദ് ഇ.അൽ റുമൈഹി വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ, യൂറോപ്യൻ മെഡിസിൻ എജൻസി എന്നിവയെല്ലാം സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ എച്ച്പിവി വാക്‌സീൻ അംഗീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ദേശീയ പ്രതിരോധ പ്രോഗ്രാമുകളുടെ ഭാഗമായി 125 രാജ്യങ്ങൾ ഈ വാക്‌സീൻ ഉപയോഗിക്കുന്നുണ്ട്. കുട്ടികൾ മുതൽ കൗമാരക്കാർക്ക് വരെയാണ് പ്രധാനമായി എച്ച്പിവി വാക്‌സീൻ നൽകുന്നത്.