ഡിജെ എൻട്രി സോംഗ് പ്ലേ ചെയ്യാതത്തിന്റെ പേരിൽ വിവാഹ മണ്ഡപത്തിൽ കയറാൻ തയ്യാറാകാതെ വധു

ഡിജെ എൻട്രി സോംഗ് പ്ലേ ചെയ്യാതത്തിന്റെ പേരിൽ വിവാഹ മണ്ഡപത്തിൽ കയറാൻ തയ്യാറാകാതെ വധു.
തന്‍റെ എൻട്രി സോംഗായി തീരുമാനിച്ചിരുന്ന ഗാനം പ്ലേ ചെയ്യുന്നതിൽ ഡിജെ പരാജയപ്പെട്ടതോടെ വധു  സ്റ്റേജിൽ കയറാൻ മടിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .

വധു സ്റ്റേജിലേക്ക് വരുമ്പോൾ പ്ലേ ചെയ്യുന്നതിനായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഗാനത്തിന്‍റെ മുഴുവൻ ഭാഗവും ഡിജെ പ്ലേ ചെയ്യാതിരുന്നതാണ് വധുവിനെ ചൊടിപ്പിച്ചത്. ചുമപ്പ് ലഹങ്കയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയെത്തിയ വധു സ്റ്റേജിലേക്ക് കയറുന്നതിന് തൊട്ടുമുൻപായാണ് തന്‍റെ എൻട്രി സോംഗ് കൃത്യമായി പ്ലേ ചെയ്യാത്തതിനെ തുടർന്ന് സ്റ്റേജിൽ കയറാൻ വിസമ്മതിച്ചത്.

ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ അതിന് വഴങ്ങിയില്ല. മാത്രമല്ല കൃത്യമായി പാട്ട് പ്ലേ ചെയ്യാൻ ആവശ്യപ്പെട്ട് ഡിജെയെ ശകാരിക്കുന്നത് തുടരുകയായിരുന്നു.

Most Popular

error:
Exit mobile version