വി എഫ് എസ് തഅഷീറ സെന്ററിലെ നടപടിക്രമങ്ങളിലെ നൂലാമാലകൾ വിലങ്ങാവുന്നു
കൊച്ചി: സഊദിയിലേക്കുള്ള വിസിറ്റിങ് വിസ, റെസിഡൻറ്സ് വിസ തുടങ്ങിവയിലെ സ്റ്റാമ്പിങ് പ്രതിസന്ധികാരണം നിരവധിപേർ പ്രയാസത്തിൽ. വി എഫ് എസ് തഅഷീറ സെന്ററിലെ നടപടിക്രമങ്ങളിലെ നൂലാമാലകൾ മൂലമാണ് നിരവധിപേരുടെ സ്റ്റാമ്പിങ് പ്രതിസന്ധി തുടരുന്നത്. പുതിയ നിയമ മനുസരിച്ച് സഊദിയിലേക്കുള്ള തൊഴില്‍ വിസയും ഇനി വിഎഫ്എസിലേക്ക് മാറ്റിയിട്ടുണ്ട്. നിയമം മെയ് 29 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം. പുതിയ നിയമം വന്നതും ഇനി ഏറെ പ്രയാസം സൃഷ്ടിക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിഎഫ്എസ് കേന്ദ്രം കേരളത്തില്‍ ആകെയുള്ളത് കൊച്ചിയില്‍ മാത്രമാണ്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം ആദ്യമെടുക്കണം. അതിന് ശേഷം മാത്രമാണ് നടപടികള്‍ക്ക് തുടക്കമാവുക.
പുതിയ നിയമ മനുസരിച്ച് റെസിഡന്റ് വിസ ഇഷ്യു ചെയ്യാനുള്ള മെഡിക്കൽ എടുത്തതിനു ശേഷം മോഫ നമ്പർ എടുക്കേണ്ടതുണ്ട്. അതിന് വി എഫ് എസിനെ സമീപിക്കണം. ശേഷം വീണ്ടും മെഡിക്കൽ സെന്ററിനെ സമീപിച്ച് മൊഫ അപ്ഡേറ്റ് ചെയ്യണം. ശേഷം വിസ സ്റ്റാംബ് ചെയ്യാനായി വീണ്ടും വി എഫ് എസിനെ സമീപിക്കണം. ഈ നടപടികളൊക്കെ പൂർത്തിയാക്കാൻ മാസങ്ങൾ എടുക്കുകയും വേണം. കൂടാതെ കേരളത്തിലെ ആകുയുള്ള വി.എഫ്.എസ് കൊച്ചിയിലുമാണ്. അവിടെ അപ്പോയ്മെൻറ് കിട്ടാന് തന്നെ ആഴ്ചകളെടുക്കുന്നുമുണ്ട്. കേരളത്തിലെ 14 ജില്ലകളിലുള്ളവർക്ക് ആകെയുള്ളത് കൊച്ചിയിലാണ്. മുൻ കാലങ്ങളിൽ ഏതെങ്കിലും ഒരു ട്രാവൽസിൽ കൊടുത്താൽ എല്ലാം അവർ ചെയ്ത് പാസ്പോർട്ട് തിരിച്ച് തരുന്ന നടപടിയായിരുന്നു ഉണ്ടായിരുന്നു.
വ്യക്തിക്ക് മെഡിക്കൽ എടുക്കാൻ പോകുന്ന ജോലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കിയെല്ലാം ട്രാവൻസ് ചെയ്ത് തരുമായിരുന്നു. ചുരുക്കത്തിൽ ഒരു കുടുംബത്തിന്റെ സഊദി റെസിഡന്റ് വിസയും വിസിറ്റിങ് വിസയും സ്റ്റാമ്പിങ് പ്രതിസന്ധി വലിയ ബാലികേറാമലയാണെന്ന് സാരം. പ്രവാസികളുടെ കുടുംബാംഗങ്ങളുടെയും മറ്റും വിസിറ്റ്, റെസിഡന്റ് വിസകൾ ഇഷ്യു ചെയ്യുന്നതിന് അപേക്ഷകൻ നേരിട്ട് വി എഫ് എസിലേക്ക് പോകണമെന്ന നിബന്ധന ഒഴിവാക്കണമെന്നും ഇതിനായി രാഷ്ട്രീയ സമൂഹിക മേഖലകളിൽ ഉള്ളവരുടെ ഇടപെടൽ ആവശ്യമാണെന്നും വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
പ്രാവസലോകത്ത് ഓൺലൈനിൽ ഏറ്റും കൂടുതൽ വായനക്കാരുള്ള മലയാളം പ്രസ്സ് ഓൺലൈനിൽ വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടാം. ഗ്രൂപ്പ് ലിങ്ക് താഴെ
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക