റിയാദ്: തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാനും വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈ സഊദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിലാവും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് വിഎഫ്എസ് കേന്ദ്രമുള്ളത്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വിസ നടപടികള്‍ക്ക് തുടക്കമാവുക. വി എഫ് എസിൽ പോയി ബയോ മെട്രിക് നൽകാത്തവരുടെ തൊഴിൽ വിസ അപേക്ഷകൾ കോൺസുലേറ്റിൽ സ്റ്റാമ്പിങ് നടപടികൾക്കായി സ്വീകരിക്കില്ല എന്ന് കോൺസുലേറ്റ് ഏജന്റുമാര്‍ക്കയച്ച സര്‍ക്കുലറില്‍ അറിയിച്ചു.
സഊദിയിലേക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ ഈ മാസം ആദ്യം മുതല്‍ തന്നെ വിഎഫ്എസ് വഴിയാക്കിയിരുന്നു. സഊദിയിലേക്കുള്ള വിസിറ്റ്, റെസിഡന്റ് വിസ ഇഷ്യു ചെയ്യൽ വിഎഫ് എസിലേക്ക് മാറ്റിയിരുന്നു. മാത്രമല്ല, അപേക്ഷകർ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. ഇത് നിരവധി പ്രവാസികളെയാണ് പ്രയാസത്തിൽ ആക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് ജോബ് വിസകൾക്കും വി എഫ് എസ് കേന്ദ്രത്തിൽ പോയി ബയോ മെട്രിക് സമർപ്പിക്കണം എന്ന നിബന്ധന വന്നിട്ടുള്ളത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




