റിയാദ്: സഊദിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങള്‍ രാജ്യത്തിന് പുറത്ത് കൊണ്ടുപോകാൻ മൂന്ന് വ്യവസ്ഥകൾ.
വാഹനത്തിന്റെ രജിസ്‌ട്രേഷനും ഇന്‍ഷൂറന്‍സും കാലാവധി ഉണ്ടായിരിക്കണം, വാഹന ഉടമയുടെയും സമ്മത പത്രം നല്‍കുന്ന ആളുടെയും പേരില്‍ ട്രാഫിക് നിയമ ലംഘനങ്ങളൊന്നും ഉണ്ടാകാൻ പാടില്ല. സമ്മത പത്രം നല്‍കുന്ന വ്യക്തിക്ക് കാലവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കുകയും വേണം.
ഇവ പൂർത്തീകരിക്കുന്നവർക്ക് രാജ്യത്തിന് പുറത്ത് വാഹനം ഡ്രൈവ് ചെയ്യാന്‍ അനുമതി നൽകും. അബ്ശിര്‍ വഴി സമ്മത പത്രം നല്‍കാന്‍ സാധിക്കും വിധമാണ് സജ്ജീകരണങ്ങൾ ചെയ്തതിരിക്കുന്നത്. നിബന്ധനകള്‍ പാലിച്ച് സ്വദേശിക്കും വിദേശിക്കും വാഹനങ്ങള്‍ കൈമാറാവുന്നതാണ് ഇതിൻറെ പ്രത്യേകത.
സമ്മത പത്രത്തിന് പരമാവധി ആറു മാസമാണ് കാലാവധി അനുവദിക്കുക എന്നതും കൂടി ശ്രദ്ധിക്കണം. രാജ്യത്തെ വാഹനങ്ങള്‍ പുറത്ത് ഡ്രൈവ് ചെയ്യുന്നത് സംബന്ധിച്ച നിരന്ത അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് ട്രാഫിക് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം വിശീദികരണം നല്‍കിയത്.




