ലോകത്തിലെ ഏറ്റവും മനോഹരമായ 50 ചെറിയ നഗരങ്ങളുടെ പട്ടികയിൽ ഗൾഫിലെ ഈ ചെറുപട്ടണവും, നാല് അറബ് പട്ടണങ്ങളും

0
2404

ദുബൈ: 2023 ലെ ലോകത്തിലെ ഏറ്റവും മനോഹരമായ 50 ചെറിയ നഗരങ്ങളുടെ പട്ടികയിൽ എമിറാത്തി നഗരമായ ഹത്തയും 3 അറബ് നഗരങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ, ഹൈ-എൻഡ് റെസ്റ്റോറന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന അമേരിക്കൻ കോണ്ടെ നാസ്റ്റ് ട്രാവലർ മാസികയുടെ പുതിയ കണക്കിലാണ് യുഎഇക്ക് നേട്ടം.

നഗരത്തിൽ ആസ്വദിക്കാൻ കഴിയുന്ന ഔട്ട്ഡോർ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനിടയിൽ, ദുബായിലെ ഗ്രാമീണ പർവത ജീവിതവുമായി പരിചയപ്പെടാൻ അനുയോജ്യമായ സ്ഥലമാണ് ഹത്തയെന്ന് മാഗസിൻ വ്യക്തമാക്കുന്നു. അതുപോലെ കുതിരസവാരി, മലനിരകളിൽ സൈക്ലിംഗ്, കയാക്കിംഗ് എന്നിവക്കും അനുയോജ്യമാണ് ഹത്ത.

പട്ടികയിൽ 4 അറബ് നഗരങ്ങൾ ഉൾപ്പെടുന്നു. ഹത്തയെ കൂടാതെ മൊറോക്കോയിലെ മൗലേ ഇദ്രിസ് സെർഹൗൺ, ടുണീഷ്യയിലെ സിഡി ബൗ സെയ്ദ്, ഈജിപ്തിലെ സിവ ഒയാസിസ് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു അറബ് ചെറു നഗരങ്ങൾ. ദുബായിലെ ഗ്രാമീണ പർവത ജീവിതവുമായി പരിചയപ്പെടാൻ അനുയോജ്യമായ സ്ഥലമാണ് ഹത്ത.

“ലോകത്തിലെ മുൻനിര ട്രാവൽ മാഗസിനുകളിലൊന്നായ കോണ്ടെ നാസ്റ്റ് ട്രാവലർ ലോകത്തിലെ ഏറ്റവും മനോഹരമായ 50 ചെറിയ പട്ടണങ്ങളുടെ പട്ടികയിൽ ഹത്തയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാക്കി മാറ്റുന്നതിൽ മാത്രമല്ല, എമിറേറ്റിന്റെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വികസന കാഴ്ചപ്പാടിന്റെ സാക്ഷ്യമാണ് ഈ അംഗീകാരം” ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു,”