ജിദ്ദ: ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോവുന്ന ഉംറക്കാർക്കും വിസിറ്റിങ് വിസക്കാർക്കും ലഗേജിൽ ഉൾപ്പെടാതെ തന്നെ സംസം കൊണ്ടുപോകാൻ സദ്ദിക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാവർക്കും സംസം തങ്ങളുടെ ലഗേജിനൊപ്പം കൊണ്ടുപോകാൻ അനുവാദം നൽകാറില്ല. ചില വിമാനക്കമ്പനികളിൽ അനുവദിച്ച ലഗേജ് തൂക്കത്തിന് അനുസരിച്ച് സംസം വെള്ളം കൂടി അനുവദിക്കാറായിരുന്നു പതിവ്.
ഒരു വിമാനക്കമ്പനി 30 കിലോ ലഗേജാണ് അനുവദിക്കുന്നത് എങ്കിൽ ലഗേജ് തൂക്കം 25 കിലോയിൽ പരിമിതപ്പെടുത്തിയാൽ ഒരു സംസം കൂടി അനുവദിക്കുന്ന രീതിയായിരുന്നു ഇപ്പോൾ കുറച്ച് മാസങ്ങളായിട്ടുണ്ടായി്രുന്നു. ഇനി മുതൽ സന്ദർശക വിസയിലോ ഉംറ വിസയിലോ എത്തുന്ന മുഴുവൻ ആളുകൾക്കും നാട്ടിലേക്ക് പോകുമ്പോൾ ലഗേജ് അനുവദിക്കപ്പെട്ട ഭാരമുണ്ടെങ്കിലും സംസം കൂടി കൂടെ കൊണ്ടുപോകാം.
അതിന് ഉംറ ചെയ്യാൻ നേരത്തെ നുസ്‌ക് ആപ്ലിക്കേഷൻ വഴി എടുത്ത പെർമിറ്റിന്റെ കോപ്പി ബോർഡിംഗ് കൗണ്ടറിൽ കാണിച്ച് കൊടുക്കുക മാത്രം മതി. എന്നാൽ, സൗദിയിൽ റസിഡന്റ് വിസയിൽ ഉള്ളവർക്ക് ഇത്തരത്തിൽ പെർമിറ്റ് കാണിച്ച് സംസം കൊണ്ടുപോകാൻ സാധാരണ ഗതിയിൽ അനുവാദം നൽകാറില്ല.




