ഹജ്ജ്: ഇന്ത്യക്കാർക്ക് മദീനയില്‍ ഹറമിനു സമീപം മര്‍ക്കസിയയിലും മക്കയിൽ അസീസിയയിലും താമസം

0
1292

മദീന / മക്ക: ഇന്ത്യയിൽ നിന്നും
മദീനയില്‍ എത്തുന്ന ഹാജിമാര്‍ക്ക് ഹറമിനു സമീപം മര്‍ക്കസിയെ ഏരിയയിലാണ് താമസം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജിദ്ദയിലെത്തുന്ന ഹാജിമാര്‍ക്ക് അസീസിയിലായിരിക്കും താമസം.

ഹാജിമാര്‍ക്കു കര്‍മങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നതിനും പ്രയാസ രഹിതമായി താമസിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

ഇന്ത്യയില്‍നിന്ന് മഹറമില്ലാതെ നാലായിരത്തിലേറെ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ് നിര്‍വഹിക്കനെത്തുന്നത്. ഇിതില്‍ അധികപേരും കേരളത്തില്‍നിന്നുമാണ്.

ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 1,75,025 തീര്‍ഥാടകരാണ് എത്തുന്നത്. ഇതില്‍ ഹജ് കമ്മിറ്റി വഴി 1,40,020 തീര്‍ഥാടകരും സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ വഴി 35,005 തീര്‍ഥാടകരുമാണ് എത്തുന്നത്. ഹജ് കമ്മിറ്റി വഴി എത്തുന്ന ഹാജിമാരില്‍ 55,000 പേര്‍ മദീന വഴിയും ശേഷിക്കുന്നവര്‍ ജിദ്ദ വഴിയുമാണ് ഹജ് നിര്‍വഹിക്കാന്‍ എത്തുക.

കേരളത്തില്‍നിന്നുള്ള ഹാജിമാര്‍ ജൂണ്‍ നാലു മുതലാണ് പുണ്യ നഗരിയിലെത്തുക. കേരളത്തില്‍ നിന്ന് ഈ വര്‍ഷം 11,010 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഇവരില്‍ 6778 പേരും സ്ത്രീകളാണ്.