ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പ്രവാചക നഗരിയിൽ; കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ ജൂൺ ആദ്യ വാരം ജിദ്ദയിൽ വിമാനമിറങ്ങും

0
1391

മദീന: ഹജ്ജിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം പ്രവാചക നഗരിയിൽ എത്തി. ഹാജിമാരെ ഇന്ത്യൻ കോൺസൽ ജനൽ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് കോൺസൽ ജനറൽമാർ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ വളണ്ടിയർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഇന്ന് നാല് വിമാനങ്ങളിലായി ഇന്ത്യൻ ഹാജിമാർ മദീനയിലെത്തും. ഇന്നത്തെ വിമാനങ്ങൾ കൊൽകത്ത, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്.
കേരളത്തിൽ നിന്നുള്ള ഹജ്ജ് സംഘം ജൂൺ ആദ്യ വാരം സൗദിയിലെത്തും. ഇവർ നേരിട്ട് മക്കയിലേക്കാണ് പോവുക.

ജിദ്ദയിൽ വിമാനമിറങ്ങുന്നവർ ഹജ്ജിന് ശേഷമാണ് മദീന സന്ദർശനത്തിന് പുറപ്പെടുക. തീർഥാടകരെ മറ്റുയാത്രക്കാരിൽ നിന്ന് വേർതിരിച്ചാണ് ഹജ്ജ് ടെർമിനലിൽ എത്തിക്കുക. അവരുടെ ലഗേജുകളും പ്രത്യേകം മാർക്ക് ചെയ്യും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക.