ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് സന്ദർശക വിസക്കാർക്ക് നിയന്ത്രണം; നിർദേശങ്ങൾ നൽകി വിമാനകമ്പനികൾ

0
3717

ജിദ്ദ: സഊദിയിൽ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് സന്ദർശക വിസക്കാർക്ക് നിയന്ത്രണം വരുന്നു. ഹജ്ജ് പ്രമാണിച്ച് ആണ് ഇത്തരമൊരു നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്. ഹജ്ജ് സീസണിലെ യാത്രക്കാരുടെ സ്വീകാര്യത സംബന്ധിച്ച് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) നിർദ്ദേശങ്ങൾ പുറത്തിറക്കിയതായി സഊദി എയർലൈൻസ് ഏജൻസികളെ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മെയ്‌ 30 മുതൽ ജൂൺ 28 വരെ ഹാജിമാർ വരുന്ന വിമാനത്താവളങ്ങളിലേക്ക് മുസ്‌ലിം വിസിറ്റിങ് വിസക്കാരെ അനുവദിക്കില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കി. എന്നാൽ, ബിസിനസ്സുകാർ, പത്രപ്രവർത്തകർ, ഡോക്ടർമാർ, വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവർ വിസിറ്റ് വിസയിലാണ് വരുന്നതെങ്കിൽ സുഗമമായ ജോലികൾ ഉറപ്പാക്കുന്നതിന് എയർ കാരിയർമാർ ആഭ്യന്തര മന്ത്രാലയത്തെയും ഹജ്ജ്, ഉംറ മന്ത്രാലയത്തെയും മുൻകൂട്ടി അറിയിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്
തായിഫ് റീജിയണൽ എയർപോർട്ട്, യാമ്പു പ്രിൻസ് അബ്ദുൾ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് എയർപോർട്ട് എന്നീ വിമാനത്താവളങ്ങൾ ആണെന്നും സഊദിയ ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

അതെ സമയം, ഇതിനു പുറമെയുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വിമാനത്താവളങ്ങളിലേക്ക് യാത്രക്കാർക്ക് യാതൊരു നിയന്ത്രണവുമില്ല.
നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനും അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനുമായി നിങ്ങളുടെ എല്ലാ ജീവനക്കാർക്കും നിങ്ങളുടെ അധികാരപരിധിയിലുള്ള ട്രാവൽ ഏജന്റുമാർക്കും ദയവായി ഈ വിവരങ്ങൾ കൈമാറണമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

സർക്കുലർ

നിയന്ത്രണത്തിന്റെ ഭാഗമായി ഈജിപ്ത് എയർ ട്രാവൽ ടൂറിസം ഏജൻസികൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. മെയ് 29 മുതൽ വിസിറ്റ് വിസക്കാർക്ക് ജിദ്ദയിലേക്കോ മദീനയിലേക്കോ ടിക്കറ്റ് ഇഷ്യു ചെയ്യരുതെന്നാണ് നിർദേശം. ജിദ്ദ, മദീന ഡെസ്റ്റിനേഷനുകളിലേക്ക് വിസിറ്റ് വിസക്കാർക്ക് യാത്ര അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മെയ് 30 നു പ്രബല്യത്തിൽ വരുന്ന നിർദ്ദേശം ജൂൺ 28 വരെ ബാധകമാകും. ഹജ്ജ് സീസണിൽ എല്ലാ തരത്തിലുള്ള സന്ദർശന വിസകാരെയും സഊദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കർശന നിബന്ധനകൾ സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഈജിപ്ത് എയർ തീരുമാനം.

ഇത്തരമൊരു തീരുമാനം എല്ലാ വർഷവും സഊദി വ്യോമയാന വകുപ്പ് കൈകൊള്ളാറുണ്ട്. ഹജ്ജ് സീസണിൽ സഊദിയിലേക്ക് എത്തുന്ന ഹാജിമാർക്ക് കൂടുതൽ സൗകര്യം നൽകാൻ വേണ്ടിയും അനുമതിയില്ലാതെ ഹജ്ജിൽ പങ്കെടുക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയുമാണ് ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. ഈജിപ്ത് എയറിന് പിന്നാലെ മറ്റു എയർലൈനുകളും ഉടൻ ഇത്തരത്തിലുള്ള നിർദേശം നൽകും.

നിലവിൽ മക്കയിലേക്ക് ഏതെങ്കിലും തരത്തിൽ ഒരു പെർമിറ്റ്‌ ഇല്ലാത്തവർക്ക് പോകാൻ അനുമതിയില്ല. കുറഞ്ഞത് ഉംറ പെർമിറ്റ് എങ്കിലും കൈവശം ഉള്ളവർക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനാനുമതി. അല്ലാത്തവരെ അതിർത്തി ചെക്ക് പോസ്റ്റിൽ നിന്ന് മടക്കി അയക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഒരു പെർമിറ്റും ഇല്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ ലഭിച്ചിരുന്നു. കുടുംബസമേതം ജിദ്ദയിൽ നിന്ന് മക്കയിലേക്ക് പോയ ഇദ്ദേഹത്തിന് പിഴ ഈടാക്കി മടക്കി അയക്കുകയായിരുന്നു. എന്നാൽ, സന്ദർശക വിസയിൽ എത്തിയ ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കുടുംബത്തിന് ഉംറ പെർമിറ്റ് ഉണ്ടായത്തിനാൽ മക്കയിലേക് കടത്തി വിടുകയും ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക