ദുബൈ: ദുബൈയിൽ ഭർത്താവിന്റെ അടുത്തെത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി ആരോപണ വിധേയയായ യുവതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബൈയിൽ വിമാനമിറങ്ങിയ ശേഷം ഭർത്താവിന്റെ മുന്നിൽ വെച്ച് മറ്റൊരാളുടെ കൂടെ പോയത്. ഇതിന്റെ വീഡിയോ ഭർത്താവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയതതോടെ യുവതിയുടെ ഈ പ്രവർത്തിക്കെതിരെ ശക്തമായ വികാരമായിരുന്നു ഉയർന്നിരുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ, ആരോപണങ്ങളെയെല്ലാം എതിർക്കുകയും യഥാർത്ഥ പ്രശ്നം ഇതാണെന്നും വെളിപ്പെടുത്തിയാണ് യുവതി ഇപ്പോൾ രംഗത്തെത്തിയത്. കടുത്ത പ്രണയത്തിൽ ഉടലെടുത്ത വിവാഹം യുവതിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നുവെങ്കിലും യുവതി യുവാവുമായി പ്രണയം തുടരുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നുവെന്നാണ് യുവതി ഇപ്പോൾ വെളിപ്പെടുത്തുന്നത്. തുടർന്ന് ആഴ്ചകൾക്കുള്ളിൽ ഭർത്താവുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുകയും പിന്നീട് അങ്ങോട്ട് കേസും കൂട്ടാവുമായി പോകുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്. അഞ്ചു പരാതികൾ ഇതിനകം ഭർത്താവിനെതിരെ പോലീസിൽ നൽകിയെന്നും യുവതി പറയുന്നു.
ഇതിനിടെയാണ്, യുവതി ദുബൈയിലേക്ക് വരാൻ തീരുമാനിക്കുന്നത്. ദുബൈയിൽ ഇരുവരും വെവ്വേറെ ഫ്ലാറ്റുകളിൽ താമസിക്കാമെന്ന ധാരണയിൽ ആണ് ഇവർ വിമാനം കയറിയത് എന്നും യുവതി പറയുന്നു. എന്നാൽ, വിമാനം ഇറങ്ങിയ ശേഷം ഭർത്താവിന്റെ സ്വഭാവം ആകെ മാറിയെന്നും പല വിധത്തിലുമുള്ള ഉപദ്രവം തുടങ്ങുകയുമായിരുന്നു. ഇതിനിടെയാണ്, അയൽവാസിയായ യുവാവിന്റെ കൂടെ താൻ പോയതെന്നാണ് യുവതിയുടെ വാദം. ഞാനും ഭർത്താവും യോജിക്കാത്ത അവസ്ഥയിലാണ് ഞാൻ ദുബൈയിലേക്ക് വരുന്നത് എന്നതിനാൽ തന്റെ മാതാവ് അറിയിച്ചത് അനുസരിച്ചാണ് യുവാവ് എയർപോർട്ടിൽ എത്തിയതെന്നാണ് യുവതിയുടെ വാദം.
മാത്രമല്ല, കൂടുതൽ ആരോപണങ്ങൾ യുവതി ഭർത്താവിന് നേരെ ഉയർത്തുകയും ചെയ്യുന്നുണ്ട്. ഏതായാലും യുവതിയുമായുള്ള അഭിമുഖം പുറത്ത് വന്നതോടെ, കൂടുതൽ സംശയങ്ങൾ ഉയർത്തുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം ഭർത്താവിന്റെയും കുഞ്ഞിന്റെയും വീഡിയോ പുറത്തു വന്നപ്പോൾ ഉണ്ടായിരുന്ന ചിന്തകൾ ആകെ മാറി മറിയുകയാണ് യുവതിയുടെ വെളിപ്പെടുത്തലോടെ. എങ്കിലും യുവതിയുടെ വെളിപെടുത്തലിൽ നിരവധി സംശയങ്ങളും ഉപചോദ്യങ്ങളും ഉയരുന്നുണ്ട്. ചില കാര്യങ്ങൾ തന്ത്രപൂർവ്വം യുവതി വഴി മാറ്റുന്നതായും കേൾവിക്കാർ സംശയിക്കുന്നു. യുവതിയുമായുള്ള വീഡിയോ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആ മാതാവ് പറയുന്നത് കേൾക്കണം. ലോകത്ത് ഒരു മാതാപിതാക്കൾക്കും പൊന്നു മക്കൾക്കും ഇങ്ങനെ വരരുതേ എന്ന പ്രാർത്ഥനയോടെ
Posted by Nissar Syed on Friday, 19 May 2023
ഇത് സംബന്ധനായി മലയാളം പ്രസ്സ് നേരത്തെ റിപ്പോർട്ട് ചെയ്ത വാർത്ത കാണാം👇.