സെക്രട്ടേറിയറ്റ് സമര പ്രസംഗത്തിനിടെ എം കെ മുനീർ കുഴഞ്ഞു വീണു

0
4594

തിരുവനന്തപുരം: യു ഡി എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് സമരത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീർ കുഴഞ്ഞു വീണു. വേദിയിൽ സംസാരിച്ചു കൊണ്ടിടിക്കെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട് അദ്ദേഹം കുഴഞ്ഞ് വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ അദ്ദേഹത്തെ താങ്ങിയെടുത്ത് സുരക്ഷിതമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉടൻതന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. മുനീറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് റിപ്പോർട്ട്. അൽപ സമയത്തിന് ശേഷം സഹപ്രവർത്തകരുടെ ഇടപെടലിൽ അദ്ദേഹം വീണ്ടെടുത്തു. തുടർന്ന് അദ്ദേഹം തന്റെ പ്രസംഗം തുടരുകയും സമരത്തിൽ പങ്കെടുത്തവർക്ക് ആവേശം പകരുകയും ചെയ്തു.

സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നിൽ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് വേദിയിലെ കസേരയിലേക്ക് മാറ്റി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക