ലോകകപ്പ് സുരക്ഷ; സ്ഥാപനങ്ങൾക്കും വിദേശ ഉദ്യോഗസ്ഥർക്കും ആദരം

0
1405

ദോഹ: ഖത്തർ ഫിഫ ലോകകപ്പിന് സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിച്ച സഹോദര രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കും സുരക്ഷാ സ്ഥാപനങ്ങൾക്കും ഖത്തറിന്റെ ആദരം. നെഡ് ദോഹ ഹോട്ടലിൽ പ്രധാനമന്ത്രിയും വിദേശകാര്യമ ന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ ജാസിം അൽതാനിയാണ് അംഗങ്ങളെയും സുരക്ഷാ സ്ഥാപനങ്ങളെയും ആദരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടൂർണമെന്റിന്റെ സുരക്ഷ ഒരുക്കിയ രീതിയുടെ ഡോക്യുമെന്ററിയും പ്രധാനമന്ത്രി വീക്ഷിച്ചു. മുൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സുരക്ഷാ കമ്മിറ്റി ചെയർമാനുമായിരുന്ന ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയെയും ആഭ്യന്തര മന്ത്രിയും ഫിഫ ലോകകപ്പ് 2022 സുരക്ഷാ കമ്മിറ്റി കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനിയെയും പ്രത്യേകം നന്ദി അറിയിച്ചു.

ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ വിവിധ എംബസികളിലെ നയതന്ത്ര മേധാവികൾ, മന്ത്രിമാർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക