ഹസാനയും ഹസീനയും രണ്ടായി തീരാൻ ഏതാനും മണിക്കൂറുകൾ മാത്രം

0
2176

റിയാദ്: നൈജീരിയൻ ഇരട്ടകളായ ഹസാനയെയും ഹസീനയെയും വേർതിരിക്കുന്നതിനുള്ള ശസ്ത്രക്രിയ അവസാന ഘട്ടത്തിലേക്ക്‌.

റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റിലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘം ഒമറിന്റെ മക്കളായ ഇരട്ടകളായ ഹസാനയെയും ഹസീനയെയും വേർതിരിക്കുന്നതിനുള്ള ശസ്ത്രക്രിയ വ്യാഴാഴ്ച രാവിലെ ആരംഭിച്ചതായി പറഞ്ഞു.

വാർത്തകൾ പെട്ടന്ന് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന ശസ്ത്രക്രിയ എട്ട് ഘട്ടങ്ങളിലൂടെ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഏകദേശം 14 മണിക്കൂർ എടുക്കുമെന്നും ഡോ. ​​അൽ റബീഹ വിശദീകരിച്ചു.

റിയാദിലെ നാഷനൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ 35 കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിംങ് ടെക്നിക്കൽ ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശസ്ത്രക്രിയ നടക്കുന്നത്.

സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയിൽ ഇതിനകം 23 രാജ്യങ്ങളിൽ നിന്നുള്ള 130 കേസുകളുടെ മേൽനോട്ടം വഹിക്കുകയും 55 കേസുകൾ വേർതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇത് 56-ാമത്തെ കേസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.