32ാമത് അറബ് ലീഗ് ഉച്ചകോടിക്ക് നാളെ ജിദ്ദയില്‍ തുടക്കമാകും; അറബ് നേതാക്കൾ എത്തിതുടങ്ങി

ജിദ്ദ: 32ാമത് അറബ് ലീഗ് ഉച്ചകോടിക്ക് നാളെ ജിദ്ദയില്‍ തുടക്കമാകും. ജിദ്ദയിലെ റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലിലാണ് സമ്മേളനം. മുഴുവന്‍ അറബ് രാജ്യങ്ങളും ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുക്കും. വർഷങ്ങൾക്ക് ശേഷം സിറിയയും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് സിറിയ പങ്കെടുക്കുന്നത്. പുതിയ ഉച്ചകോടിയുടെ അധ്യക്ഷ പദവി അള്‍ജീരിയന്‍ വിദേശ മന്ത്രി അഹ്മദ് അത്താഫ് സൗദി വിദേശ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, സിറിയ വിഷയങ്ങളാണ് യോഗത്തിൽ മുഖ്യ ചർച്ചയാവുക. സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, സിറിയയെ അറബ് ലീഗിലെച്ച് തിരിച്ചെടുക്കൽ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളുടെ സമയത്താണ് ഉച്ചകോടി വരുന്നത് എന്നും ലോകം പ്രാധാന്യത്തോടെയാണ് ഈ ഉച്ചകോടിയെ കാണുന്നത്.