റിയാദ്: സഊദിയിലെ ഹൗസ് ഡ്രൈവര്‍മാരുടെ പേരിലടക്കം തൊഴിലുടമകള്‍ റജിസ്റ്റര്‍ ചെയ്ത ഹുറൂബ് കേസുകള്‍ റദ്ദാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സഊദി ജവാസാത്. ഇത് സംബന്ധമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അത്തരം ഒരു നീക്കവും ജവാസാത്ത് സിസ്റ്റങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ചുള്ള പ്രചാരണങ്ങളെല്ലാം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ജവാസാത് പറഞ്ഞു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്വീകരിക്കുകയാണെന്ന് എല്ലാവരും ചെയ്യേണ്ടതെന്നും വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ജവാസാത്ത് ഓര്‍മ്മിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




