വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ
കടപ്ര വളഞ്ഞവട്ടം ഊട്ടുപറമ്പിൽ വീട്ടിൽ സാബു വർഗീസ് (45)നെയാണ് പോലീസ് പിടികൂടി.
ഇദ്ദേഹം വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങളാണ് തട്ടിയത്. സഊദിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷം രൂപ തട്ടിയെന്ന കടപ്ര സ്വദേശി അലക്സ് സി. സാമുവലിന്റെ പരാതിയിൽ പന്തളത്തു നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. പുളിക്കീഴ് എസ്.ഐ ജെ. ഷെജീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പിടികൂടിയത്.
പിടിയിലായ സാബു
പണം നൽകിയവർ ഫോണിൽ ബന്ധപ്പെടുമ്പോൾ ഡൽഹിയിലാണെന്നും പുറത്താണെന്നുമുള്ള മറുപടിയാണ് സാബു വർഗീസ് നൽകിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി പന്തളത്തുള്ളതായി അറിയാൻ കഴിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.
സാബു വർഗീസ് നിരവധി പേരിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എത്ര പേരിൽ നിന്നാണ് പണം വാങ്ങിയതും മറ്റുമുള്ള അന്വേഷണങ്ങൾ നടന്ന് വരികയാണ്.




