ഒരാൾ തന്‍റെ വളർത്ത് പാമ്പിനെ വീശി നടുറോഡിൽ വെച്ച് കൂടെയുള്ള ആളെ അടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അടിയേൽക്കുന്ന ആൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എതിരാളി പാമ്പിനെക്കൊണ്ട് മർദ്ദിക്കുന്നത് തുടരുന്നു.
കാനഡയിലെ ടൊറന്‍റോയിൽ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തെരുവിൽ രണ്ടു പേർ തമ്മിൽ തല്ല് കൂടുന്നതിന്‍റെ വീഡിയോയാണ് ഇത്. എന്നാൽ ഏറെ വിചിത്രമായതും ഭീതി ജനിപ്പിക്കുന്നതുമായ മറ്റൊന്ന് കൂടിയുണ്ട് ഈ വീഡിയോയിൽ.
കൈയില്‍ ചുറ്റിക്കിടക്കുകയായിരുന്ന തന്‍റെ വളർത്ത് പാമ്പിനെ രണ്ടായി മടക്കിയാണ് ഇയാള്‍ തല്ലിനിടെ ഉപയോഗിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.45 ഓടെ കാനഡയിലെ ടൊറന്‍റോയിലെ ഒരു തെരുവിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇതെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ തന്‍റെ വളർത്ത് പാമ്പിനെ വീശി നടുറോഡിൽ വെച്ച് കൂടെയുള്ള ആളെ അടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അടിയേൽക്കുന്ന ആൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എതിരാളി പാമ്പിനെക്കൊണ്ട് മർദ്ദിക്കുന്നത് തുടരുന്നു.
Dude uses his pet snake as a weapon during street fight in Toronto 😳 pic.twitter.com/T2lLKaLe4E
— Crazy Clips (@crazyclipsonly) May 13, 2023