റിയാദ്: കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരന്‍ നെല്ലിക്കല്‍(64) നിര്യാതനായി. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് റിയാദ് അല്‍സലാം ഹെല്‍ത്ത് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തലയില്‍ രക്തസ്രാവം സംഭവിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയുമായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയായ മനോഹരന്‍ കഴിഞ്ഞ 13 വര്‍ഷമായി ന്യൂ സനയ്യയിലെ അല്‍ ഖാലിദ് പ്രിന്റിങ് പ്രസ്സില്‍ മെക്കാനിക്കല്‍ സൂപ്രവൈസറായി ജോലി ചെയ്തു വരുന്നു. ഭാര്യ ലക്ഷ്മി, മക്കള്‍ ലിനോജ് (ദുബൈ), മനീഷ്.
കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബഖാല യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍, ഏരിയ പ്രസിഡന്റ്, രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ വിഭാഗം നടപടികള്‍ സ്വീകരിച്ചു വരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക