മക്ക: സന്ദർശന വിസയിൽ സഊദിയിലേക്ക് വരുന്നവർക്ക് ഹജ്ജ് കർമ്മങ്ങൾ അനുവദനീയമല്ലെന്ന്മു ന്നറിയിപ്പ് നൽകി ഹജ്ജ്, ഉംറ മന്ത്രാലയം.
സന്ദർശക വിസ 90 ദിവസത്തേക്കുള്ളതാണെന്നും ഹജ്ജ് കർമ്മങ്ങൾ ഉൾപ്പെടുന്നില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. വീസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇവർ രാജ്യം വിടാൻ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ഉണർത്തി.
ഹജിനെ നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതായി ജനറൽ സെക്യൂരിറ്റി പറഞ്ഞു. മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർ യോഗ്യതയുള്ള അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ട്.




