സഊദി പൗരനെ വെടിവെച്ചു കൊന്ന് മൃതദേഹം കാറിൽ കത്തിച്ച കേസിലെ പ്രതിക്ക് വധശിക്ഷ

0
2970

റിയാദ്: സഊദി പൗരനെ വെടിവച്ചു കൊന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കാറിൽ കത്തിച്ച കേസിലെ പ്രതിക്ക് വധശിക്ഷ.

മുഹമ്മദ് ബിൻ ഖാലിദ് ബിൻ അൽ സാദി അൽ സുബൈ എന്ന സഊദി പൗരനാണ് മറ്റൊരു സൗദി പൗരനായ മുഹമ്മദ് ബിൻ അബ്ദുൽ ഹക്കീം ബിൻ മുത്തന്ന അബു താലിബിനെ വെടിവച്ചു കൊലപ്പെടുത്തിയത്.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവച്ചു. തുടർന്ന് റോയൽ കോടതി വധശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടു. ഇന്നലെ (ഞായർ) റിയാദിലാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.