ജിദ്ദയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിച്ചു

0
1788

ജിദ്ദ: ജിദ്ദയിലെ ഖുംറയിൽ പ്രവർത്തിക്കുന്ന സ്വവാരീഖ് സൂഖിലുണ്ടായ അഗ്നിബാധയിൽ ഒരുമരണം. ഇന്നു പുലർച്ചെയാണ് സൂഖിൽ തീ പടർന്നുപിടിച്ചത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു.

അഗ്നിബാധയിൽ ഒരാൾ മരണപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു.