ജിദ്ദ: ശരീരത്തിലേക്ക് അറിയാത്ത ഭാവത്തിൽ തുപ്പി ശ്രദ്ധ തിരിച്ച് പോക്കറ്റടിക്കുന്ന സംഭവം തുടർകഥയായി മാറുന്നു. ഏറ്റവും ഒടുവിൽ ജിദ്ദയിലാണ് മലയാളി യുവാവ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. ഷറഫിയ്യ മദീന ബസുകൾ നിർത്തിയിട്ട ഭാഗത്ത് നിന്നാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്ന് അനുഭവസ്ഥൻ പങ്ക് വെക്കുന്നു. പോസ്റ്റ് വായിക്കാം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം നമ്മുടെ ഒരു പ്രധാന ഏരിയ ഭാരവാഹിക്കുണ്ടായ അനുഭവം എല്ലാവരുടെയും ശ്രദ്ധയിലേക്ക് വേണ്ടി ഇവിടെ പോസ്റ്റുന്നു. ഷറഫിയ്യ മദീന ബസുകൾ നിർത്തിയിട്ട ഭാഗത്ത് കൂടി നടന്നു പോവുമ്പോൾ തോപ്പിട്ട കറുപ്പൻ ശരീരത്തിലേക്ക് തുപ്പി സോറി പറഞ്ഞു, സാരമില്ലെന്ന് കരുതി തുടക്കാൻ കുനിഞ്ഞപ്പോൾ കള്ളൻ തന്നെ തുടക്കാൻ സഹായിച്ചു. കള്ളൻറെ നിഷ്‌കളങ്കമായ സഹായത്തിനിടയിൽ പോക്കറ്റിലെ പേഴ്‌സ് കള്ളൻ കയ്യിലാക്കിയിരുന്ന വിവരം അവൻ അറിഞ്ഞിരുന്നില്ല. വൈകിയാണ് പേഴ്‌സ് നഷ്ടപെട്ട വിവരം മനസിലാക്കിയത്. തിരിച്ചു ചെന്ന് പരതിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പണവും പ്രധാന രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. പോക്കറ്റടി പലവിധത്തിലും നടക്കുന്നു, അപരിചതർ ഇടപഴകുമ്പോൾ എല്ലാവരും സൂക്ഷിക്കുക, ഇത് പോലുള്ള വ്യത്യസ്ത അനുഭവങ്ങളുള്ളവർ ഗ്രൂപുകളിൽ പങ്കുവെക്കുവാൻ മടിക്കരുത്, നമ്മുടെ പ്രവർത്തകർ ഇതുപോലുള്ള ചതികളിൽ അകപ്പെടാതിരിക്കാൻ സഹായകമാവും.⚠️⚠️
സമാനമായ അനുഭവം നേരത്തെയും പലർക്കും ഉണ്ടായിട്ടുണ്ട്. നിരവധി മലയാളികൾക്ക് ഇത്തരത്തിൽ പണവും വസ്തുക്കളും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ഉള്ളവർ ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയായവരിൽ ഉൾപ്പെടും. അതിനാൽ സദാസമയവും പ്രവാസികൾ സൂക്ഷിക്കുന്നത് നല്ലത് ആയിരിക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക