റിയാദ് അൽ-ബത്ത, അൽ-ഹദീത എന്നിവയിലൂടെ വൻതോതിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമങ്ങൾ സഊദി അറേബ്യ പരാജയപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന്സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിൽ രണ്ട് പേർ പിടിയിലായി.
106 കിലോഗ്രാം മെത്താംഫെറ്റാമൈൻ കടത്താൻ രണ്ട് തവണ ശ്രമിച്ചു. ഈ തുറമുഖങ്ങളിൽ നിന്ന് രണ്ട് ചരക്കുകളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
ആദ്യ ശ്രമത്തിൽ സൗദി-യുഎഇ ലാൻഡ് ബോർഡറായ അൽ-ബത്തയിൽ ഒരു വാഹനത്തിൽ നിന്ന് 83.2 കിലോഗ്രാം ലഹരി മരുന്ന് പിടികൂടിയതായി അതോറിറ്റി അറിയിച്ചു. മാർബിൾ കല്ലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
സൗദി-ജോർദാൻ അതിർത്തിയിലെ അൽ ഖുറയ്യത്തിന് സമീപമുള്ള അൽ-ഹദീഥയുടെ വടക്കൻ ലാൻഡ് ക്രോസിംഗിൽ നിന്നാണ് രണ്ടാമത്തെത് പിടികൂടിയത്. ഒരു ട്രക്കിന്റെ സ്പെയർ ടയറിന്റെ അറയിൽ ഒളിപ്പിച്ച നിലയിൽ 23.8 കിലോഗ്രാം ലഹരി മരുന്ന് കണ്ടെത്തി.