മക്കയിലെ പാർക്കിംഗ് സ്ഥലത്ത് വഴക്കിട്ട രണ്ട് പ്രവാസികൾ അറസ്റ്റിൽ

0
2912

മക്ക: മക്കയിലെ പാർക്കിംഗ് സ്ഥലത്ത് വഴക്കിട്ട രണ്ട് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇഖാമ നിയമലംഘകരായ വിദേശികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു മക്കയിലെ ഒരു പാർക്കിംഗ് സ്ഥലത്ത് ഇവർ വഴക്കിടുന്ന വീഡിയോ പുറത്തു വന്നിരുന്നു. പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാലി സ്വദേശികളാണ് അറസ്റ്റിലായവർ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവരെ അറസ്റ്റ് ചെയ്തതായും അവർക്കെതിരെ പതിവ് നടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു.

അതേസമയം, വീഡിയോ ചിത്രീകരിക്കുകയും പൊതു പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തവരെയും അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പോലീസ് കൂട്ടിച്ചേർത്തു. ആന്റി ഇൻഫോർമാറ്റിക്സ് ക്രൈം സിസ്റ്റം ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടി. പോലീസ് പ്രസിദ്ധീകരിച്ച വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക