ആകാശച്ചുഴിയില്‍ പെട്ട് ഖത്തര്‍ എയര്‍വേയ്‌സ്; ഏതാനും പേര്‍ക്ക് പരിക്കേറ്റു

0
3059

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്കുള്ള ക്യുആര്‍ 960 വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടതും വിമാനത്തിലുണ്ടായിരുന്ന ഏതാനും പേര്‍ക്ക് പരിക്കേറ്റതും.

777-300 ബോയിംഗ് വിമാനമാണ് ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടത്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിനായി വിമാനം ബാങ്കോക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു.