ജിദ്ദ: ഉംറ സീസണിൽ
വർധിച്ച തിരക്കുണ്ടായിട്ടും വിമാനത്താവളം വഴി സുഗമമായ രീതിയിൽ തീർത്ഥാടകരെ സ്വീകരിക്കാൻ കഴിഞ്ഞതായി ജിദ്ദ എയർപോർട്ട് കമ്പനി അറിയിച്ചു.
ടെർമിനലുകൾ ഉയർന്ന നിലവാരത്തിലുള്ള മികച്ച സേവനങ്ങൾ നൽകുന്നതിന് സജ്ജീകരിക്കുകയും അത് ലക്ഷകണക്കിന് തീർത്ഥാടകർക്ക് പ്രയോചനം ചെയ്യുകയും ചെയ്തു.
റമദാനിലും ഈദ് അവധിക്കാലത്തുമായി വിമാനത്താവളം 4.4 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകി. റമസാനിൽ വിമാനത്താവള ടെർമിനലുകളിലൂടെ ഉംറ നിർവഹിക്കാൻ എത്തുന്ന വലിയ ജനവിഭാഗങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.